Timely news thodupuzha

logo

പി.ജെ.ജോസഫ് തൊടുപുഴക്കാരുടെ ഗതികേടാണ്; എം.എം.മണി

തൊടുപുഴ: പി.ജെ.ജോസഫിനെതിരേ അധിക്ഷേപ പരാമർശവുമായി സി.പി.എം നേതാവും എം.എൽ.എയുമായ എം.എം.മണി. പി.ജെ.ജോസഫ് തൊടുപുഴക്കാരുടെ ഗതികേടാണ്, പി.ജെ.ജോസഫ് ജോസഫ് നിയമസഭയിൽ കാല് കുത്തുന്നില്ല.

രോഗമുണ്ടെങ്കിൽ ചികിത്സിക്കുകയാണ് വേണ്ടത്. പി.ജെ.ജോസഫിന് ബോധവുമില്ല. ചത്താൽ പോലും കസേര വിടില്ലെന്നും അദ്ദേഹം പറഞ്ഞു. മുട്ടത്തു നടന്ന സി.പി.എമ്മിൻറെ പൊതു പരിപാടിയിലായിരുന്നു എം.എം.മണിയുടെ അധിക്ഷേപ പ്രസംഗം. ജനങ്ങൾ വാരിക്കോരി വോട്ടുകൊടുത്തില്ലേ. പക്ഷേ പി.ജെ.ജോസഫ് നിയമസഭയിൽ കാലുകുത്തുന്നതേയില്ല, ഒന്നോ രണ്ടോ ദിവസം മാത്രമാണ് സഭയിൽ വന്നിട്ടുണ്ടാവുക.

അത് കണക്കിലുണ്ടാകും. മുഖ്യമന്ത്രി വ്യവസായ പാർക്ക് ഉദ്ഘാടനം ചെയ്തപ്പോഴും പി.ജെ.ജോസഫ് എത്തിയില്ല. പുള്ളി കൊതികുത്തുകയാണെന്നും പി.ജെ.ജോസഫിൻറെ വീട്ടിലേക്ക് വോട്ടേഴ്‌സ് മാർച്ച് നടത്തണമെന്നും എം.എം.മണി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *