കൊച്ചി: ഇരുചക്രവാഹനം പുഴയില്‍ വീണ് രണ്ടു പേര് മരിച്ചു. കൊച്ചി മഞ്ഞുമ്മലിൽ ഇന്നലെ രാത്രി 10.50 ഓടേയാണ് സംഭവം. രാത്രിയില്‍ വഴിതെറ്റി വന്ന് സ്കൂട്ടര്‍ പുഴയിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.
തിരച്ചിലിൽ ലഭിച്ച മൃതദേഹത്തിൽ നിന്ന് ലഭിച്ച ആധാര്‍ കാര്‍ഡ് പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തില്‍ പുതുവൈപ്പ് സ്വദേശി കെല്‍വിന്‍ ആന്റണി ആണ് മരിച്ചത് എന്നാണ് പൊലീസ് നിഗമനം.
പിന്നീട് നടത്തിയ പരിശോധനയിൽ രണ്ടാമത്തെയാളുടെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. സ്കൂട്ടറിൻ്റെ നമ്പര്‍ പ്ലേറ്റ് അനുസരിച്ച് നടത്തിയ പരിശോധനയിൽ വാഹനം ചേരാനെല്ലൂര്‍ സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയെങ്കില്‍ മരിച്ച രണ്ടാമത്തെയാള്‍ ചേരാനെല്ലൂര്‍ സ്വദേശിയാകാം എന്ന നിഗമനത്തിലാണ് പൊലീസ്. പൊലീസ് അന്വേഷണം ആരംഭിച്ചു.