Timely news thodupuzha

logo

കർണാടകയിൽ ജെ.ഡി.എസ് – എൻ.ഡി.എ കൂട്ടുകെട്ടിന് കേരള മുഖ്യമന്ത്രിയുടെ പൂർണ പിന്തുണ; എച്ച്.ഡി.ദേവഗൗഡ

ബാംഗ്ലൂ‍ർ: കർണാടകയിൽ ജെ.ഡി.എസ് – എൻ.ഡി.എ സഖ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ പിന്തുണ നൽകിയതായി പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ. അതിനാലാണ് കേരളഘടകത്തിൽ ജെ.ഡി.എസ് മന്ത്രിയുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിനെതിരെ രംഗത്തുവന്ന സി.എം.ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നീക്കിയതറിയിച്ച വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. അതേസമയം, ദേവ ഗൗഡയുടെ പ്രസ്താവനയെ തള്ളി വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി രംഗത്തെത്തി.

കർണാടകയിൽ ജെ.ഡി.എസ് – എൻ.ഡി.എ സഖ്യം പിണറായി വിജയൻറെ അറിവോടെയല്ല. അദ്ദേഹം ദേവ ഗൗഡയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. ഏത് സാഹചര്യത്തിലാണ് അദ്ദേഹം അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയില്ലെന്നും കെ.കൃഷ്ണൻകുട്ടി പറഞ്ഞു.

കേരളത്തിൽ ജെ.ഡി.എസ് ഇടതുപക്ഷ സർക്കാരിനൊപ്പമാണ്. ബിജെപി സർക്കാരിനൊപ്പം ചോരുന്നതിനോടുള്ള എതിർപ്പും കേരള ഘടകം നേരത്തെ അറിയിച്ചിരുന്നു. കർണാടക ജെ.ഡി.എസ് – ബി.ജെ.പി സഖ്യത്തിനാൽ പാർട്ടിക്കുള്ളിൽ തന്നെ അസ്വാരസ്ഥത വെളിപ്പെടുന്ന സാഹചര്യമാണ് നിലവിൽ.

Leave a Comment

Your email address will not be published. Required fields are marked *