മൂവാറ്റുപുഴ: വാഴക്കുളം വിശ്വജ്യോതി എൻജിനീയറിങ്ങ് കോളേജിൽ ഷെഫ് ഡേ ദിനത്തോടനുബന്ധിച്ച് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ്ങ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കേക്ക് മിക്സിങ്ങ് സെറിമണി നടത്തി. കോളേജ് മാനേജർ മോൺ.ഡോ.പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, ഉണക്ക മുന്തിരി, ആപ്രിക്കോട്ട്, ഫിഗ്, ബ്ലാക്ക് കറന്റ്, വിവിധ പഴചാറുകൾ, വൈൻ തുടങ്ങി തിരഞ്ഞെടുത്ത ഇരുപതോളം ചേരുവകൾ ഉൾപ്പെടുത്തിയാണ് കേക്ക് മിശ്രിതം തയ്യാറാക്കിയത്. ഇങ്ങനെ കലർത്തിവച്ച ഉണക്കപ്പഴങ്ങളുടെ കൂട്ട് ക്രിസ്തുമസിന് റിച്ച് പ്ലം കേക്ക് തയ്യാറാക്കുവാനായി ഉപയോഗപ്പെടുത്തും.
അധ്യാപകരായ പ്രശാന്ത്.സി.ബി, സുമി സെംവാൾ, വിദ്യാർഥികളായ അനുകുമാർ, പോൾ ആന്റണി, ജിജു, ജെയ്സി മറിയം ജെയ്സൺ, ഡോൺ.ജെ.കല്ലുങ്കൽ, കിരൺ തോമസ്, അലൻ സജി, പ്രജിത്ത്.പി.പി, ശരത് ശശി എന്നിവർ നേതൃത്വം നൽകി.
കോളേജ് ഡയറക്ടർ റവ.ഡോ.പോൾ പാറത്താഴം, പ്രിൻസിപ്പൽ ഡോ.കെ.കെ.രാജൻ, വൈസ് പ്രിൻസിപ്പൽ സോമി.പി.മാത്യു, കോളേജ് ട്രഷറർ ലൂക്കാച്ചൻ ഓലിക്കൽ, ഫാ.മാത്യു പുത്തൻകുളം, ഹോട്ടൽ മാനേജ്മെന്റ് മേധാവി സുജിത്.കെ.എസ്, ഫാ.മാത്യു മുളങ്ങാശ്ശേരിൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സണ്ണി ജേക്കബ്, വിവിധ ഡിപ്പാർട്ട്മെന്റ് മേധാവിമാരായ ഡോ കെ.ഷണ്മുഖേഷ്, ഡോ.ഷൈൻ ജോർജ്, അമൽ ഓസ്റ്റിൻ, ഡോ.സോണി കുര്യൻ, ഡോ.നവീൻ ജേക്കബ്, അഞ്ചു സൂസൻ ജോർജ്, ബിജു ജോർജ്, സബിത രാജു, സെബിൻ ജോസഫ്, മാവിൻ.സി, ബ്രൈറ്റി ജോസ് എന്നിവർ പങ്കെടുത്തു.