കണ്ണൂർ: എൻ.ഡി.എയുമായുള്ള ജനതാദൾ എസിന്റെ സഖ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന എച്ച്.ഡി.ദേഗൗഡയുടെ പ്രതികരണം ശുദ്ധ അസംബന്ധമാണെന്ന് സി.പി.ഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ബി.ജെ.പിയോടുള്ള ഞങ്ങളുടെ സമീപനവും നിലപാടും ഏവർക്കും അറിയുന്നതാണ്.
എന്നിട്ടും എന്തടിസ്ഥാനത്തിലാണ് അങ്ങനെ പ്രതികരിച്ചതെന്ന് മനസിലാകുന്നില്ലെന്നും യെച്ചൂരി കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ജനതാദൾ എസിൽ എടുക്കുന്ന തീരുമാനങ്ങൾ പ്രായാധിക്യം കാരണം അദ്ദേഹത്തിന് മനസിലാകുന്നില്ലെന്ന് വേണം കരുതാൻ.
ജനതാദൾ സെക്യുലറെന്ന് പേരുള്ള ഒരു പാർട്ടിക്ക് എങ്ങനെ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ കഴിയും. ബി.ജെ.പിയുമായുള്ളള സഖ്യത്തെ അവരുടെ കേരള ഘടകം യോഗം ചേർന്ന് എകകണ്ഠമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് അവർ എൽ.ഡി.എഫിന്റെ ഭാഗമായി നിൽക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.