തിരുവനന്തപുരം: സീരിയൽ താരം ഡോ. പ്രിയ അന്തരിച്ചു. എട്ടു മാസം ഗർഭിണിയായിരുന്ന പ്രിയ പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയ സമയത്ത് ഹൃദയാഘാതമുണ്ടാകുകയായിരുന്നു.
അടിയന്തര ശുശ്രൂഷകൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശസ്ത്രക്രിയ ചെയ്ത് പുറത്തെടുത്ത കുഞ്ഞ് ഇപ്പോൾ ഐസിയുവിൽ തുടരുകയാണ്. സീരിയൽ താരം കിഷോർ സത്യയാണ് സമൂഹ മാധ്യമത്തിലൂടെ പ്രിയയുടെ മരണവാർത്ത പങ്കു വച്ചത്.
കറുത്ത മുത്ത് സീരിയലിൽ പ്രിയ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. ബംഗളൂരു സ്വദേശിയായ പ്രിയ ഭർത്താവിനും അമ്മയ്ക്കും മകൾക്കുമൊപ്പം പൂജപ്പുരയിലാണ് താമസിച്ചിരുന്നത്. എംഡി ചെയ്തു കൊണ്ടിരിക്കവേയാണ് മരണം.