രാജാക്കാട്: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ രാജാക്കാട് യൂണിറ്റ് വാർഷികവും കുടുംബ സംഗമവും , വനിതാ വിംഗ് രൂപികരണവും നടത്തി. രാജാക്കാട് ദിവ്യജ്യോതി പാരീഷ് ഹാളിൽ യൂണിറ്റ് പ്രസിഡന്റ് വി.കെ രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന
യോഗം രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഉദ്ഘാടനം ചെയ്തു.
ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ ഉഷാകുമാരി മോഹൻകുമാർ നിർവ്വഹിച്ചു. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കെ.എച്ച്.ആർ.എ സംഘടിപ്പിക്കുന്ന പ്രചാരണത്തിന്റെ ഉദ്ഘാടനം രാജാക്കാട് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ബി.പങ്കജാക്ഷൻ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കിങ്ങിണി രാജേന്ദ്രൻ വനിതാ വിംഗിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ല പ്രസിഡന്റ് എം.എസ് അജി മുതിർന്ന അംഗങ്ങളെ ആദരിച്ചു. സെക്രട്ടറി കെ.എം ജോർളി സ്വാഗതം ആശംസിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി
സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാജി, ജില്ലാ വർക്കിംഗ് പ്രസിഡന്റ് പാൽകോ സന്തോഷ്, ജില്ലാ സെക്രട്ടറി കെ.പി മോഹനൻ, ഫാ.ജോബി വാഴയിൽ, ബെന്നി പാലക്കാട്ട്, കെ.പി സുബീഷ്, ഫാ. ബെന്നി ഉലഹന്നാൻ, ബിജി സന്തോഷ്, കെ.സുനിൽ, ടൈറ്റസ് ജേക്കബ്ബ്, പി.ജെ ജോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് നന്ദനം വോയ്സിന്റെ കലാസന്ധ്യയും നടത്തി.