ഹൈദരാബാദ്: മുതിർന്ന തെലുങ്ക് നടൻ ചന്ദ്ര മോഹൻ(80) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെയാണ് മരണം. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു ചന്ദ്രമോഹൻ. ഭാര്യ ജലന്ധരയും രണ്ട് പെൺമക്കളുമുണ്ട്. സംസ്‌കാര ചടങ്ങുകൾ നവംബർ 13-ന് തിങ്കളാഴ്ച നടക്കും. നന്ദി പുരസ്കാരം അടക്കം അനവധി പുരസ്കാരങ്ങൾ ഇദ്ദേഹം നേടിയിട്ടുണ്ട്. 1966ൽ രംഗുല രത്നമെന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ഇദ്ദേഹം 600ന് മുകളിൽ ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
മുതിർന്ന ചലച്ചിത്രകാരൻ കെ വിശ്വനാഥിൻറെ ബന്ധുവാണ് ചന്ദ്രമോഹൻ. പ്രമുഖ പിന്നണി ഗായകൻ എസ്പിബിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ചന്ദ്ര മോഹൻ അഭിനയിച്ചിട്ടുള്ള ചിത്രങ്ങളിൽ എല്ലാം നായക പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഓക്‌സിജനാണ് ചന്ദ്രമോഹൻറെ അവസാന ചിത്രം.