ഇടുക്കി: സംസ്ഥാനത്ത് ഒമ്പത് പോലീസ് ജില്ലകളിൽ പുതിയ മേധാവികളെ നിയമിച്ച പോലീസിൽ അഴിച്ചുപണി. കെ.എ.പി നാലാം ബറ്റാലിയൻ കമാന്റന്റ് റ്റി.കെ.വിഷ്ണുപ്രദീപ് ആണ് പുതിയ ഇടുക്കി ജില്ലാ പോലീസ് മേധാവി.
എസ്.പി വി.യു.കുര്യാക്കോസ് പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ആകും. നിലവിൽ കെ.എ.പി നാലാം ബറ്റാലിയൻ കമാൻഡർ ആണ് റ്റി.കെ.വിഷ്ണു പ്രദീപ്. കാസർഗോഡ് സ്വദേശിയാണ് ഈ യുവ ഐ.പി.എസുകാരൻ.
കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് റ്റൂ പഠനത്തിന് ശേഷം തിരുവനന്തപുരെ മോഹൻദാസ് എഞ്ചിനീയറിങ്ങ് കോളേജിൽ നിന്നും പഠനം പൂർത്തി ആക്കി. തുടർന്ന് ചെന്നൈലും മുംബൈലും ഐ.റ്റി മേഖലയിൽ ജോലി ചെയ്തു. 2013ൽ ജോലി രാജി വച്ച് സിവിൽ സർവീസ് പരീക്ഷ എഴുതി നേടി.