പത്തനംതിട്ട: ഓമല്ലൂരിലെ റോഡരികിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കത്തിക്കരിഞ്ഞ മൃതദേഹം പുരുഷൻ്റെതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ശനിയാഴ്‌ച രാവിലെയാണ് സംഭവം. ഓമല്ലൂരിലെ പള്ളത്ത് റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.