കട്ടപ്പന :കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിംഗ് പതിമൂന്നാം തീയതി നടക്കും.
ബാങ്ക് ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണവും ഇതോടൊപ്പം നടക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ജോയ് വെട്ടിക്കുഴി അറിയിച്ചു.
ഹൈറേഞ്ചിന്റെ കുടിയേറ്റ ചരിത്രത്തിനൊപ്പം പഴക്കമുള്ള കട്ടപ്പന സർവീസ് സഹകരണ ബാങ്ക് കാലോചിതമായ മാറ്റങ്ങളിലൂടെ ആധുനിക ബാങ്കിംഗ് സൗകര്യങ്ങൾ ജനങ്ങൾക്ക് ഉറപ്പുവരുത്തിക്കൊണ്ട് മുന്നോട്ട് നീങ്ങുകയാണ്.
ഒരു സഹകരണ സ്ഥാപനത്തിന്റ് പരിധിക്ക് ഇടയിലൂടെ ന്യൂജൻ കാഴ്ചപ്പാടുകൾക്ക് അനുസൃതമായി ആധുനിക സേവനങ്ങൾ പ്രധാനം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ബാങ്ക് തുടർന്നു വരികയാണ്. ബാങ്കിൽ എത്താതെ തന്നെ ബാങ്കുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും മറ്റ് അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാൻസ്ഫറും മൊബൈൽ ഫോൺ മുഖേന നടത്തുവാൻ കഴിയുന്ന പുതിയ സൗകര്യം പ്രാബല്യത്തിലാവുകയാണ് .
ബാങ്കിന്റ് വ്യാപാര സ്ഥാപനങ്ങളിലെ പെയ്മെന്റുകൾ ബാങ്ക് അക്കൗണ്ടിൽ നിന്നും മൊബൈൽ വഴി നടത്തുവാൻ സാധിക്കും.
ഈ സൗകര്യങ്ങളെല്ലാം ഉൾക്കൊള്ളുന്ന മൊബൈൽ ആപ്ലിക്കേഷൻ നവംബർ 10 മുതൽ നിലവിൽ വന്നു കഴിഞ്ഞു .
മൊബൈൽ ആപ്ലിക്കേഷന്റെ ബ്രാഞ്ച് തല ലോഞ്ചിംഗ് നവംബർ പതിമൂന്നാം തീയതി തിങ്കളാഴ്ച നടക്കും.
ബാങ്കിന്റ് ഇതര സംരംഭങ്ങളായ ഹൈഫ്രഷ് ഹൈപ്പർമാർക്കറ്റ്, സിമൻറ് വളം വ്യാപാരം, കാർഷിക നേഴ്സറി, ടിഷ്യൂകൾച്ചർ ലാബ്, നീതി മെഡിക്കൽ സ്റ്റോർ , ഫുഡ് പ്രോഡക്റ്റ്, ഐ സി യു ആംബുലൻസ് സർവീസ് എന്നിവയെല്ലാം വിജയകരമായി പ്രവർത്തിച്ചു വരികയാണ്.
ഹൈടെക് രീതിയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും ബാങ്ക് മുൻകൈയെടുത്ത് ഉത്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങളും ജനങ്ങളെ പരിചയപ്പെടുത്തുന്നതിന് വിപണന മേളയും നടക്കും.
പതിമൂന്നാം തീയതി നാലുമണിക്ക് കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ മൊബൈൽ ആപ്ലിക്കേഷന്റെ ലോഞ്ചിംഗ് നടത്തും.
പതിനഞ്ചാം തീയതി കട്ടപ്പന സായാഹ്നശാഖ & ടൗൺ ശാഖയുടെയും ലോഞ്ചിങ് ഹിൽടോൺ ഓഡിറ്റോറിയത്തിൽ മൂന്നുമണിക്ക് മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് എം.കെ തോമസ് നിർവഹിക്കും.
പതിനാറാം തീയതി 3:00 മണിക്ക് നിർമ്മലാ സിറ്റി ബാങ്കിന്റെ ലോഞ്ചിംഗ് നിർമല സിറ്റി കമ്മ്യൂണിറ്റി ഹാളിൽ കേരള ബാങ്ക് ഡയറക്ടർ കെ.വി ശശി നിർവഹിക്കും.
പതിനേഴാം തീയതി പത്തുമണിക്ക് വെള്ളയാംകുടി ശാഖയുടെ ലോഞ്ചിങ് പാരിഷ് ഹാളിൽ ഇടുക്കി ജോയിൻറ് രജിസ്ട്രാർ കെ ശശികുമാർ നിർവഹിക്കും.
പതിനെട്ടാം തീയതി ഉച്ചകഴിഞ്ഞ് 3 .30ന് പുളിയന്മല പാരിഷ് ഹാളിൽ ഡീൻ കുര്യാക്കോസ് എം.പി പുളിയന്മലരായ ശാഖ ലോഞ്ചിംഗ് നിർവ്വഹിക്കും.
പത്തൊമ്പതാം തീയതി മൂന്നുമണിക്ക് വള്ളക്കടവ് ശാഖയുടെ ലോഞ്ചിങ് വള്ളക്കടവ് അപ്സര പബ്ലിക് ലൈബ്രറി ഹാളിൽ നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി നിർവഹിക്കുമെന്നും
ബാങ്ക് പ്രസിഡണ്ട് ജോയി വെട്ടിക്കുഴി സെക്രട്ടറി റോബിൻസ് ജോർജ് എന്നിവർ പറഞ്ഞു