ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ വള്ളം മറിഞ്ഞ് കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. 301 ആദിവാസി കോളനിയിലെ താമസക്കാരനായ ഗോപി നാഥന്റെ(50) മൃതദേഹമാണ് കണ്ടെത്തിയത്. ആനയിറങ്കല്‍ ഭാഗത്തു നിന്നും 301 കോളനിയിലേയ്ക്ക് വരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച വള്ളം മറിയുകയായിരുന്നു. അതേസമയം,ഗോപിക്കൊപ്പം ഉണ്ടായിരുന്ന സജീവന്റെ മൃതദേഹം ഇതുവരെയും കണ്ടെത്താനായില്ല. ഞായറാഴ്ചയാണ് വള്ളം മറിഞ്ഞ് ഇരുവരെയും കാണാതായത്.