മൂലമറ്റം: ബൈക്കപകടത്തിൽ യുവാവ് മരിച്ചു.കുടയത്തൂർ മുതിയ മല മഴുവഞ്ചേരി അനീഷ് 39 ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് 8 മണിയോടു കൂടി മൂലമറ്റത്ത് കടയിൽ പോയി സാധനങ്ങളും വാങ്ങി തി രി കെ പോരുമ്പോൾ അറക്കുളം ആശുപത്രി പടിക്ക് സമീപം വച്ച് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ അടുത്തുണ്ടായിരുന്ന ആൾക്കാർ ഓടി കൂടി മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാൾ പോളീഷിഗ് തൊഴിലാളിയാണ് ഭാര്യ നിഷ പാലാ പൂവരണി മകൻ ആരുഷ് സംസ്കാരം പിന്നീട്.