തൊടുപുഴ: പമ്പയിലേക്ക് തൊടുപുഴയിൽ നിന്നും കെ.എസ്.ആര്‍.ടി.സി സ്പെഷ്യല്‍ സര്‍വ്വീസ് ആരംഭിച്ചു. ശ്രീകൃഷ്ണക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ തൊടുപുഴ എം.എല്‍.എ പി.ജെ ജോസഫ് ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേത്രം രക്ഷാധികാരി കെ.കെ. പുഷ്പംഗദന്‍ അദ്ധ്യക്ഷത വഹിച്ചു.
തൊടുപുഴ തഹസില്‍ദാര്‍ എം അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. കെ.എസ്.ആര്‍.ടി.സി ഇന്‍സ്പെക്ടര്‍ ജനറല്‍ സന്തോഷ്, മാനേജര്‍ ബി.
ഇന്ദിര, കമ്മിറ്റി അംഗങ്ങളായ സി.സി. കൃഷ്ണന്‍, കെ.ആര്‍. വേണു, രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും വൈകിട്ട് 6.30നാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.
തൊടുപുഴ ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന സെപ്ഷ്യല്‍ ബസ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെത്തി ശേഷം ദീപാരാധനയ്ക്കു ശേഷം പാലാ – പൊന്‍കുന്നം – എരുമേലി വഴി പമ്പയിലെത്തിച്ചേരും. എല്ലാ ദിവസവും ബസ് സര്‍വ്വീസ് ഉണ്ടായിരിക്കും. ബുക്കിങ്ങിനായി കെ.എസ്.ആര്‍.ടി.സി ഡിപ്പോയുമായും ക്ഷേത്രം കൗണ്ടറുമായും ബന്ധപ്പെടാം.