കോട്ടയം: മീനച്ചിലാറ്റിൽ കിടങ്ങൂരിലെ ചെക്ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. പാമ്പാടി വെള്ളൂർ മുതിരക്കുന്നേൽ റോയയുടെ മകൻ ജെസ്‌വിൻ റോയിയാണ്(21) മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ് സംഭവം. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കിടങ്ങൂർ പൊലീസും പാലയിൽ നിന്നും അഗ്നിരക്ഷാ സേനയും ഈരാറ്റുപേട്ടയിൽ നിന്നും ടീം എമർജൻസിയും ടീം നന്മക്കൂട്ടവുമാണ് തിരച്ചിൽ നടത്തിയത്. ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല, തുടർന്ന് ഇന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.