തൊടുപുഴ: പിന്തുണച്ച മുന്നണി തന്നെ അവിശ്വാസവുമായി വരുന്ന സാഹചര്യത്തിലും അതിനെ പ്രതിപക്ഷ കൗൺസിലർമാർ പിന്തുണ നൽകുകയും ചെയ്തതിനാലാണ് രാജിയെന്ന് സനീഷ് ജോർജ്ജ് പറഞ്ഞു.
അഴിമതി കേസിൽ തനിക്ക് യാതൊരു പങ്കുമില്ല. ഇക്കാര്യം വിജിലൻസിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോടതിയെയും സത്യാവസ്ഥ ധരിപ്പിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ട്.
മൂന്നര വർഷക്കാലത്തിനിടെ കോടിക്കണക്കിന് രൂപായുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിച്ചതായും സനീഷ് ജോർജ്ജ് പറഞ്ഞു. രാജി പ്രഖ്യാപിച്ചെങ്കിലും തിങ്കളാഴ്ച്ചയേ ഔദ്യോഗികമായി രാജി കത്ത് കൈമാറുകയുള്ളൂ.