Timely news thodupuzha

logo

ഓഗസ്റ്റ് 13ന് ജില്ലാ മാർച്ചും ധർണയും: വിജയിപ്പിക്കണമെന്ന് കെ.ജി.ഒ.എ വനിതാസഭ

തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 13ന് നടക്കുന്ന ജില്ലാ മാർച്ചും ധർണയും വിജയിപ്പിക്കുവാൻ മുഴുവൻ ഗസറ്റഡ് ഓഫീസർമാരും രംഗത്തിറങ്ങണമെന്ന് കെ ജി ഓ എ തൊടുപുഴ ഏരിയ വനിതാ സഭ അഭ്യർത്ഥിച്ചു.

തൊടുപുഴ കെ.ജി.ഒ.എ ഹാളിൽ ചേർന്ന വനിതാ സഭ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ ഡോ. ബോബി പോൾ ഉദ്ഘാടനം ചെയ്തു. പി.വി പ്രഭ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.കെ ജയശ്രീ സ്ത്രീ സുരക്ഷ, സ്ത്രീപദവിയെന്ന വിഷയത്തിൽ രേഖ അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് റ്റി.കെ ബെന്നി, വനിതാ കമ്മറ്റി കൺവീനർ റ്റി.ബി ബിജി മോൾ എന്നിവർ സംസാരിച്ചു.

കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ സംരക്ഷിക്കുക, സ്ത്രീപക്ഷ നവകേരള സൃഷ്ടിക്കായി അണിചേരുക, ജനവിരുദ്ധ തൊഴിലാളി വിരുദ്ധ കേന്ദ്രങ്ങൾക്കെതിരെ പോരാടുക, മതനിരപേക്ഷ ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കുക, ക്ഷാമബത്ത – ശമ്പള പരിഷ്കരണ കുടിശികകൾ അനുവദിക്കുക, ശമ്പളപരിഷ്കരണ നടപടികൾ ആരംഭിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, മുഴുവൻ ജീവനക്കാർക്കും നിർവചിത പെൻഷൻ അനുവദിക്കുക, അഴിമതിരഹിതവും കാര്യക്ഷമവും ആയ ജനപക്ഷ സിവിൽ സർവീസിനായി മുന്നേറുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.

Leave a Comment

Your email address will not be published. Required fields are marked *