Timely news thodupuzha

logo

അന്ന യോജന പദ്ധതി അഞ്ച് വർഷത്തേക്കു കൂടി നീട്ടും

ന്യൂഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി അഞ്ച് വർഷത്തേക്കു കൂടി നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കവേ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഈ വർഷം ഡിസംബർ 31നാണ് പദ്ധതിയുടെ നിലവിലുള്ള കാലാവധി അവസാനിക്കുന്നത്. ഇത് 2024 ജനുവരി ഒന്നു മുതൽ അഞ്ച് വർഷത്തേക്കാണ് നീട്ടിയിരിക്കുന്നത്.

ഈ പദ്ധതി പ്രകാരം പ്രതിമാസം അഞ്ച് കിലോഗ്രാം അരിയാണ് ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യമായി ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്ത്യോദയ കുടുംബങ്ങൾക്ക് 35 കിലോഗ്രാം അരിയും സൗജന്യമായി ലഭിക്കുന്നു.

രാജ്യത്തെ 81 കോടി ജനങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തേക്കു കൂടി ഇതു തുടരാൻ 11.80 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ ചെലവാക്കുക. 2020ൽ കൊവിഡ് മഹാമാരിക്കാലത്ത് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ആരംഭിച്ചതാണ് ഈ പദ്ധതി.

Leave a Comment

Your email address will not be published. Required fields are marked *