തൊടുപുഴ: നവകേരള സദസ്സുമായി ഉലകം ചുറ്റുന്ന പിണറായി വിജയൻ കേരളത്തിന്റെ നവമനസ്സ് അദ്ദേഹത്തോടൊപ്പമില്ലെന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടണമെന്ന് എം.എൽ.എ നജീബ് കാന്തപുരം. മുസ്‌ലിം ലീഗ് ഉണ്ടപ്ലാവ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച എ.എം മുഹമ്മദ് കുഞ്ഞ് ലബ്ബാ സാഹിബിന്റെ അനുസ്മരണവും മേഖലാ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ പി.കെ മൂസ അദ്ധ്യക്ഷത വഹിച്ചു.
ചെടിച്ചട്ടി കൊണ്ട് ആളുകളുടെ തലയ്ക്കടിക്കുന്നതും കുട്ടികളെ പൊരി വെയിലത്ത് മണിക്കൂറുകളോളം നിറുത്തി കൈവീശിക്കുന്നതും പെൻഷൻ നിഷേധിക്കുന്നതുമാണ് നവകേരളം. രാജവാഴ്ചയെപ്പോലും നാണിപ്പിക്കുന്ന തരത്തിൽ ആഢംബര ബസിൽ പരിവാരങ്ങളോടൊപ്പം എഴുന്നള്ളി പ്രജകളെ ദൂരത്ത് നിന്നും കാണുക എന്നുള്ള വിനോദമാണ് ഇന്ന് സംസ്ഥാനത്ത് നടക്കുന്നത്. കേരളത്തെ പതിറ്റാണ്ടുകളോളം പുറകോട്ട് നയിക്കുന്ന നിലപാടുകളുമായി പിണറായി വിജയൻ മുന്നോട്ട് പോകുന്നു. ഇത് നാടിനാപത്താണെന്നും നജീബ് കാന്തപുരം ആരോപിച്ചു.
മേഖലാ ജനറൽ സെക്രട്ടറി എ.എം ഹാരിദ് സ്വാഗതമാശംസിച്ചുമുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് റ്റി.എം സലിം ലബ്ബാ സാഹിബ് അനുസ്മരണ പ്രഭാഷണവും എൻ.സി ജംഷീറലി ഹുദവി മുഖ്യപ്രഭാഷണവും നടത്തി.
കലാകായിക മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി. ലബ്ബാ സാഹിബിനൊപ്പം പ്രവർത്തിച്ച പഴയ കാല നേതാക്കളെയും പ്രവർത്തകരെയും ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
സാന്ത്വനം ഷിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പാലിയേറ്റീവ് കെയർ സെന്ററിലേയ്ക്ക് അഷറഫ് പള്ളിക്കരയിൽ സംഭാവന ചെയ്ത ഉപകരണങ്ങൾ നജീബ് കാന്തപുരം ഏറ്റുവാങ്ങി.
ഇടവെട്ടി ജാമിഅ ഇബ്നു മസ്ഊദ് അൽ ഇസ്ലാമിയ അറബിക് കോളേജ് ട്രസ്റ്റ് ഡയറക്ടർ ഇ.എഫ് അബ്ദുൽ ഗഫൂർ മൗലവി നജ്മി, ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.എം.എ ഷുക്കൂർ, ജനറൽ സെക്രട്ടറി കെ.എസ് സിയാദ്, ട്രഷറർ റ്റി.കെ നവാസ്, സംസ്ഥാന പ്രവർത്തക സമിതിയംഗം എം.എസ് മുഹമ്മദ്, സംസ്ഥാന കൗൺസിൽ അംഗം എസ്.എം ഷെരീഫ്, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം ഇ.എ.എം അമീൻ, നിയോജക മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി എം എ കരീം, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് പി എച്ച് സുധീർ, എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ആഷിക് റഹീം, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ഷഹന ജാഫർ, ജനറൽ സെക്രട്ടറി ബീമ അനസ്, ലോയേഴ്സ് ഫോറം ജില്ലാ പ്രസിഡന്റ് അഡ്വ സി.കെ ജാഫർ, നേതാക്കളായ പി.എസ് അബ്ദുൽ ജബ്ബാർ, കെ.എച്ച് അബ്ദുൽ ജബ്ബാർ, കെ.എച്ച് ഷെരീഫ്, ടി.കെ അബ്ദുൽ കരീം, എം.എ കരീം, എ.എം നജീബ്, പി.എൻ സിയാദ്, എ.എം ഫൈസൽ, പി.ഇ ജലീൽ, വി.എ ഷംസുദ്ദീൻ, കെ.ബി മുജീബ്, എസ്.എ സൽമാൻ, പി.എം നിസാമുദ്ദീൻ, ഷാമൽ അസീസ്, എം.എ സബീർ, ആസാദ് സിദ്ദീഖ്, കെ.ജെ അമീർ ഖാൻ, ഷാഹുൽ കപ്രാട്ടിൽ, അൻസാർ കണ്ണിപ്പറമ്പിൽ, നിസാർ കാസിം, ഷിഹാബുദ്ദീൻ പുളിമൂട്ടിൽ, യു.എം കാസിം കുട്ടി, ബിയാസ് ഷാജി, ബാദുഷ അബ്ബാസ്, അഫ്സൽ സുനിൽ, മുനിസിപ്പൽ കൗൺസിലർമാരായ റസിയ കാസിം, സാബിറ ജലീൽ എന്നിവർ പങ്കെടുത്തു.