Timely news thodupuzha

logo

പീഡന കേസിൽ നിയമസഹായത്തിനായി സമീപിച്ച യുവതി നേരെിട്ടത് ബലാത്സംഗം; ഹൈക്കോടതി സീനിയർ ഗവണ്‍മെന്‍റ് പ്ലീഡ‍റെ പുറത്താക്കി

കൊച്ചി: പീഡന കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഹൈക്കോടതി സീനിയർ ഗവണ്‍മെന്‍റ് പ്ലീഡ‍ര്‍ പി.ജി മനുവിനെ പുറത്താക്കി.

മനുവിൽ നിന്നും അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു. അഡ്വ. ജനറലിന്‍റെ ആവശ്യപ്രകാരം രാജി സമർപ്പിച്ചു. ‌‌യുവതി നൽകിയ പരാതിയിൽ ചോറ്റാനിക്കര പൊലീസ് ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ, ഐ.ടി ആക്റ്റ് എന്നിവ പ്രകാരമണ് കേസെടുത്തിരിക്കുന്നത്.

യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. പി.ജി മനുവിന്‍റെ മൊഴിയെടുത്തതിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് നീങ്ങുക.

എറണാകുളം സ്വദേശിയായ യുവതി ആലുവ റൂറല്‍ എസ്പിക്കാണ് നല്‍കിയ പരാതി നൽകിയത്. 2018ൽ ഉണ്ടായ കേസിൽ നിയമസഹായത്തിനായാണ് യുവതി പി.ജി. മനുവിനെ സമീപിച്ചത്.

പൊലീസ് നിർദ്ദേശപ്രകാരം ആയിരുന്നു അഭിഭാഷകനെ കണ്ടത്. കേസിൽ സഹായം നൽകാമെന്നു ധരിപ്പിച്ചു കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. 2023 ഒക്ടോബർ 10 നാണ് സംഭവം. തുടർന്നു യുവതിയുടെ വീട്ടിലെത്തിയും ബലാത്സംഗം ചെയ്‌തതായും പരാതിയിൽ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *