പാലക്കാട്: പിണറായി വിജയൻ നിശ്ചയ ദാർഢ്യമുള്ള മുഖ്യമന്ത്രിയെന്ന് മുസ്ലിം ലീഗ് നേതാവ്. നവകേരള സദസ്സ് ഷൊർണൂരിലെ പ്രഭാത യോഗത്തിൽ പങ്കെടുത്തു കൊണ്ടാണ് മുസ്ലിം ലീഗ് നേതാവ് യു ഹൈദ്രോസ് തൃത്താല തൻ്റെ അഭിപ്രായം പങ്കുവെച്ചത്.
പാർട്ടി വിലക്ക് ലംഘിച്ചാണ് ഹൈദ്രോസ് നവകേരള സദസ്സിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി വിളിച്ചാൽ പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഹൈദ്രോസ് പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കരുതെന്ന് മുസ്ലീം ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കും നിർദേശം നൽകിയിരുന്നു. എന്നാൽ പല ലീഗ് നേതാക്കളും നവകേരള സദസ്സിലും പ്രഭാതയോഗങ്ങളിലും പങ്കെടുത്തിരുന്നു.
രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളേക്കാൾ വലുതാണ് നാടിന്റെ ഉന്നമനമെന്നാണ് പങ്കെടുത്തവരെല്ലാം പറയുന്നത്. മലപ്പുറത്തും പല ഉന്നത ലീഗ് നേതാക്കൾ പങ്കെടുത്തിരുന്നു. കോൺഗ്രസിലും മുസ്ലീം ലീഗിലും ഇത് വലിയ വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്.