തൊടുപുഴ: എ.എ.പിയുടെ കേരള ഡയലോഗിന്റെ ഭാഗമായി മുല്ലപ്പെരിയാർ തകരുമോയെന്ന വിഷയത്തിൽ ദേശീയ സെമിനാർ നടത്തി. തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. വിഷയത്തിൽ പൊതുജനങ്ങളും അഭിപ്രായങ്ങൾ പങ്കുവച്ചു. വിദഗ്ദരും ബന്ധപ്പെട്ട വ്യക്തികളും സംസാരിച്ചു.
മുല്ലപ്പെരിയാർ വിഷയത്തിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകൾ പങ്കുവയ്ക്കുന്നതിനും അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് ആം ആദ്മി പാർട്ടി സംഘടിപ്പിക്കുന്ന കേരള ഡയലോഗിന്റെ ഭാഗമായി ദേശീയ സെമിനാർ നടത്തിയത്. മുല്ലപ്പെരിയാർ തകരുമോയെന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിൽ വിദഗ്ദരും ബന്ധപ്പെട്ട ആളുകളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. തൊടുപുഴ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ വച്ചായിരുന്നു ദേശീയ സെമിനാർ.
എ.എ.പി നാഷ്ണൽ ജോയിന്റ് സെക്രട്ടറി പി.സി സിറിയക് ഐ.എ.എസ്, സേവ് കേരള പ്രസിഡന്റ് അഡ്വക്കേറ്റ് റസൽ ജോയി, എ.എ.പി സംസ്ഥാന പ്രസിഡന്ഡറ് അഡ്വക്കേറ്റ് വിനോദ് മാത്യു വിൽസൺ, അഡ്വക്കേറ്റ് സി.കെ വിദ്യാസാഗർ എന്നിവർ നേതൃത്വം നൽകി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഭാവിയെക്കുറിച്ച് അർത്ഥവത്തായ ചർച്ചകളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ട് പ്രശ്ന പരിഹാരത്തിലേക്ക് ചുവടു വയ്ക്കുന്നതിനു വേണ്ടിയാണ് സെമിനാർ സംഘടിപ്പിച്ചത്. പൊതുജനങ്ങളും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു.