തൊടുപുഴ: വണ്ടിപ്പെരിയാറിൽ ഡിവൈഎഫ്ഐ കാരനായ പ്രതിയെ രക്ഷപ്പെടുത്തിയത് പോലീസും പ്രോസിക്യൂഷനും ചേർന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഇക്കാര്യത്തിൽ സി.പി.എമ്മിന്റെ ഉന്നത നേതാക്കന്മാർ ഇടപെട്ടിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്. ഭരണ നേതൃത്വത്തിൽ നിന്നുള്ള ഇടപെടൽ കൊണ്ടാണ് ഡി.വൈ.എഫ്.ഐക്കാരനായ പ്രതി രക്ഷപ്പെട്ടത് എന്നുള്ളത് വ്യക്തം. പ്രതിയുടെ കുറ്റസമ്മതവും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കൊലപാതകവും ബലാൽസംഗവും എല്ലാം ആധികാരികമായ തെളിവുകൾ തന്നെ ആയിരുന്നു. അവയെല്ലാം അട്ടിമറിക്കപ്പെട്ടത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും കുടുംബത്തിന് നീതി ലഭിക്കണംമെന്നും എം.പി. പറഞ്ഞു.ഇതിനായി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകും എം.പി. വ്യക്തമാക്കി.