ഗാസ: ഇന്റര്‍നെറ്റ് ടെലികോം സംവിധാനം പൂര്‍ണമായി നിലച്ച് ഗാസ. വെള്ളിയാഴ്ച നടന്ന ഇസ്രയേല്‍ ബോംബ് ആക്രമണത്തിലാണ് ടെലികോം സംവിധാനങ്ങള്‍ നിലച്ചത്.
പ്രധാന ടെലികോം ഓപ്പറേറ്ററായ പാള്‍ട്ടെല്‍ ആണ് ഗാസയില്‍ വീണ്ടും ആശയവിനിമയ സംവിധാനം നിലച്ചതായി സമൂഹമാധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചത്.
യുദ്ധം ആരംഭിച്ചശേഷം ഗാസയില്‍ ആശയവിനിമയ സംവിധാനം ഏഴാം തവണയാണ് നിലയ്ക്കുന്നത്. അതിനിടെ ഖാന്‍ യൂനിസില്‍ ഉള്‍പ്പെടെ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. കടുത്ത ആക്രമണമാണ് മഗാസി അഭയാര്‍ഥി ക്യാമ്പില്‍ അടക്കം നടക്കുന്നത്.
11 പേരാണ് ദെയ്ര്‍ എല്‍ ബലായിയില്‍ ഇസ്രയേല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 23,708 ആയി.