തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനമാണ് മത്സരം ഇല്ലാതെ കാനം വീണ്ടും സെക്രട്ടറിയായി. ഇത് മൂന്നാം തവണയാണ് കാനം പാര്‍ട്ടിയുടെ സംസ്ഥാനത്തെ അമരക്കാരനാവുന്നത്. സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരമുണ്ടാകില്ലന്ന് നേരത്തെ തന്നെ പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.
സംസ്ഥാന കൗണ്‍സിലില്‍ കാനം പക്ഷത്തിന് വലിയ ഭൂരിപക്ഷമാണുള്ളത്. പ്രായപരിധി നിർദ്ദേശം ശക്തമായി നടപ്പിലാക്കിയതോടെ ഇത്തവണ സംസ്ഥാന കൗൺസിലിൽ നിന്ന് സി ദിവാകരനും കെഎ ഇസ്മായിലും പുറത്തായി. സംസ്ഥാന സമ്മേളനത്തിൽ പ്രകാശ് ബാബുവോ വിഎസ് സുനിൽകുമാറോ മത്സരിക്കുമെന്ന തരത്തിൽ സൂചനകളുണ്ടായിരുന്നു.
എന്നാൽ സംസ്ഥാന കൗൺസിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാനം വിരുദ്ധ ചേരി ദുർബലമാകുന്നതാണ് കണ്ടത്. എതിര്‍ ശബ്ദങ്ങളെ ഒതുക്കിയത് കാനത്തിന്റെ വലിയ നേട്ടമായിട്ടാണ് കരുതപ്പെടുന്നത്. ഇ എസ് ബിജിമോളും ചാത്തന്നൂര്‍ എം എല്‍ എ ജയലാലും അടക്കം നിരവധി നേതാള്‍ ഇത്തവണ സംസ്ഥാന കൗണ്‍സില്‍ നിന്ന് പുറത്തായിരുന്നു. സംസ്ഥാന കൗണ്‍സിലിലേക്ക് അനുവദിക്കപ്പെട്ടതിലും കൂടുതല്‍ നേതാക്കളുടെ പേര് ഉയര്‍ന്നുവന്നതോടെയാണ് മത്സരം നടന്നത്.