Timely news thodupuzha

logo

സഹകരണ പെൻഷൻകാരുടെ ആവശ്യങ്ങൾ ന്യായം:ആർ. തിലകൻ

തൊടുപുഴ :സഹകരണ പെൻഷകാരുടെ ആവശ്യങ്ങൾ ന്യായമാണെന്നും പെൻഷൻ പരിഷ്കരണവും ക്ഷാമബത്ത ഉൾപ്പെടെയുള്ള ആവശ്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്നും സഹകരണ എംപ്ലോയീസ് പെൻഷൻ ബോർഡ് ചെയർമാൻ . ആർ. തിലകൻ പറഞ്ഞു .

കേരള കോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസി യേഷൻ ഇടുക്കി ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണത്തിന് മറുപടി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടയുടെ സംസ്ഥാന പ്രസിഡന്റ് എം. സുകുമാരനു സ്വീകരണവും മുതിർന്ന അംഗവും സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന . പീറ്റർ മാത്യു കണ്ടിരിക്കലിനെയും ആദ രിക്കലും നടത്തി. ജില്ലാ പ്രസിഡന്റ് എ. ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം കേരള ബാങ്ക് ഡയറക്ടർ കെ.വി. ശശി ഉൽഘാടനം ചെയ്തു. കെ. ദീപ ക് മുഖ്യ പ്രഭാഷണവും, കെ.കെ. ജോസഫ്, റ്റി സി രാജശേഖരൻ നായർ (സെക്രട്ടറി എംപ്ലോയീസ് യൂണിയൻ) ബിജു മാത്യു (എംപ്ലോയീസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ) വി.എ. തോമസ്, റ്റി.റ്റി. തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജോസഫ് സേവ്യർ സ്വാഗതവും, റ്റി. എം. അസീസ് കൃതജ്ഞതയും പറഞ്ഞു.

ഫോട്ടോ ; തൊടുപുഴയിൽ നടന്ന കേരള കോ ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്സ് അസോസി യേഷൻ ഇടുക്കി ജില്ലാസമ്മേളനത്തിൽ മുതിർന്ന അംഗവും സംസ്ഥാന വൈസ് പ്രെസിഡന്റുമായിരുന്ന . പീറ്റർ മാത്യു കണ്ടിരിക്കലി.നെ സഹകരണ എംപ്ലോയീസ് പെൻഷൻ ബോർഡ് ചെയർമാൻ . ആർ. തിലകൻ മൊമെൻറ്റോ നൽകി ആദരിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *