വടക്കഞ്ചേരിയില്‍ 9 പേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് സഞ്ചരിച്ചത് 97.7 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്ര. കോൺട്രാക്ട് ഗാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 80 കിമി ആയിരിക്കെയാണ് ഈ വേഗത്തിൽ വാഹനമോടിച്ചത്. വാഹനത്തിന്റെ സ്‌പീഡ് ഗവേണർ വിഛേദിച്ചിരുന്നോ എന്നും സംശയമുണ്ട്.
ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കാന്‍ നടപടി തുടങ്ങി. കോട്ടയം ആർറ്റിഒയാണ് നടപടി ഏകോപിപ്പിക്കുന്നത്. ലീസ് എഗ്രിമെന്റ് നിയമ സാധുത ഉള്ളതാണോ എന്ന കാര്യത്തിലും അന്വേഷണം ആരംഭിച്ചു. ബസിന്‍റെ ഉടമയെ ആർറ്റിഒ വിളിച്ചു വരുത്തും. അപകടത്തെക്കുറിച്ച് വിദ്യാഭ്യാസവകുപ്പും അന്വേഷണം നടത്തും. വിദ്യാഭ്യാസ ഡയറക്റ്റർക്കാണ് ചുമതല. മാർഗ നിർദേശങ്ങൾ പാലിച്ചോ എന്നതുൾപ്പടെ അന്വേഷിക്കും.