അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വന്‍ ലഹരിവേട്ട. 360 കോടി വിലമതിക്കുന്ന 50 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയിലായി. ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് പിടിയിലായത്.
അല്‍ സാഗര്‍ എന്ന ബോട്ടാണ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന 6 പേരെയും കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണത്തിനായി ബോട്ട് കച്ച് ജില്ലയിലെ ജാഖൗവിലേക്ക് കൊണ്ടുവരും.
ഒരു വര്‍ഷത്തിനിടെ ഇത് ആറാമത്തെ തവണയാണ് മയക്കുമരുന്നുകളുമായി പാകിസ്ഥാന്‍ ബോട്ട് പിടികൂടുന്നത്. ഒരു മാസത്തിനിടെ രണ്ടാമത്തെ ലഹരിവേട്ടയാണിത്. സെപ്റ്റംബറിൽ 14 ന് ഏകദേശം 200 കോടി രൂപ വിലമതിക്കുന്ന 40 കിലോ ഹെറോയിന്‍ പാകിസ്ഥാന്‍ ബോട്ടില്‍ നിന്ന് പിടികൂടിയതായി ഐസിജി ഉദ്യോഗസ്ഥര്‍ പറഞ്ഞു.