മൃഗങ്ങളുടെ വീഡിയോകൾ എല്ലായ്പ്പോഴും അതിശയകരവും രസകരവുമായ ഒന്നാണ്. അതുകൊണ്ടു തന്നെ ആകര്‍ഷകമായ ഒട്ടനവധി വീഡിയോകള്‍ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അത്തരത്തിൽ ഒരു കുറുമ്പന്‍ മാനിന്‍റെ വീഡിയോയാണ് ഇപ്പോൾ നവമാധ്യമങ്ങളില്‍ തരംഗമാവുന്നത്.
ആളുകള്‍ക്കിടയിലൂടെ ശരവേഗത്തില്‍ പായുന്ന മാനിനേയാണ് വീഡിയോയിൽ കാണുന്നത്.പുല്‍ത്തകിടിയില്‍ നിന്ന് പാഞ്ഞെത്തിയ മാന്‍ റോഡിലെ വാഹനത്തിരക്കും ഒന്നും കണക്കിലെടുക്കാതെ ശരവേഗത്തില്‍ മുറിച്ചുകടക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.