കോട്ടയം: കോട്ടയത്ത് ഓടുന്ന സ്വകാര്യബസില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥി തെറിച്ചുവീണു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഭിരാമിക്കാണ് സാരമായി പരിക്കേറ്റത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കോട്ടയം-കൈനടി റൂട്ടില്‍ ഓടുന്ന ചിപ്പി എന്ന ബസിൽ നിന്നാണ് കുട്ടി തെറിച്ചു വീണത്.
ബസ് അമിതവേഗത്തിൽ പായുന്നതായും സിസിടിവി ദൃശ്യങ്ങളിൽ കാണാം. മുഖത്തും കൈയ്ക്കും പരിക്കേറ്റ അഭിരാം കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടത്തില്‍ കുട്ടിയുടെ രണ്ടു പല്ലുകള്‍ ഒടിഞ്ഞുപോകുകയും ചെയ്തു.
അപകടം ഉണ്ടായിട്ടും ബസ് നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ ഓടിക്കൂടി തടഞ്ഞപ്പോഴാണ് ബസ് നിര്‍ത്തിയതെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു. അതേസമയം ഓട്ടോമാറ്റിക്ക് ഡോറിന്‍റെ തകരാറാണ് അപകടത്തിന് കാരണാമായതെന്നാണ് നിഗമനം.