Timely news thodupuzha

logo

കേരളീയം ഒരുതരത്തിലും ധൂർത്തായിരുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ബുദ്ധിയല്ല സർക്കാരിന്റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന് മുന്നോട്ടു പോകാനുള്ള ആസൂത്രണത്തിന്റെ ഭാഗമായ കേരളീയം പരിപാടി കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും തന്മയത്തോടെ അവതരിപ്പിക്കുന്നത് ആയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളീയം വിവിധ മേഖലയിലെ പുരോഗതി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചുവെന്നും വിദേശികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പേർ പങ്കെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളീയം സംസ്ഥാനത്തിന് ആവശ്യമായ പരിപാടി ആണെന്നും കേരളത്തിലെ കലാകാരന്മാരെ ഈ പരിപാടി പിന്താങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളീയം 2024ന് ആയി കമ്മിറ്റി ഇതിനോടകം രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥിരമായ പരിപാടിയായി കേരളീയത്തെ നിലനിർത്താൻ ആകണമെന്നും നാട് ഇനിയും മുന്നോട്ടു പോകണമെന്നും ഭാവി പരിപാടി ആസൂത്രണം ചെയ്യാൻ കേരളീയം സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി

കഴിഞ്ഞ പരിപാടി ബഹിഷ്‌കരിച്ചവർ തുടർന്നുള്ള പരിപാടികളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഒരുതരത്തിലുള്ള ഭേദ ചിന്തകളും ഉണ്ടായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളീയം ഒരു തരത്തിലും ധൂർത്ത് ആയിരുന്നില്ലെന്നും മറിച്ച് അത് നിക്ഷേപം ആയിരുന്നുവെന്നും ആണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ആഴ്ചകളുടെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് കേരളീയം നടത്തിയത്, അടുത്തത് നടക്കാൻ പോകുന്നത് മുൻകൂട്ടി തയ്യാറെടുത്ത പരിപാടിയാണ്, ഇതിലൂടെ ടൂറിസത്തിന് വലിയ പ്രാധാന്യം കൊടുക്കാനാകുമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *