
ഇടുക്കി: കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച പി.റ്റി തോമസിൻ്റെയും മാധ്യമ പ്രവർത്തകനായിരുന്ന അന്തരിച്ച യു.എച്ച് സിദ്ധീഖിൻ്റെയും പേരിൽ വണ്ടിപ്പെരിയാർ കറുപ്പ്പാലം എച്ച്.പി.സി ഭാഗത്ത് കോൺഗ്രസ് പ്രവർത്തകർ നിർമിച്ച വഴിയോര വിശ്രമ കേന്ദ്രം അടിച്ച് തകർത്തു.

സി.പി.എം പഞ്ചായത്തംഗത്തിൻ്റെ നേതൃത്വത്തിലാണ് വിശ്രമ കേന്ദ്രം തകർത്തതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അഞ്ച് മാസമായി പെൻഷൻ ലഭിച്ചില്ലന്ന കാരണത്താൽ ബുധനാഴ്ച്ച വൈകിട്ട് പൊന്നമ്മയെന്ന 90 വയസുകാരി റോഡിൽ കസേരയിൽ ഇരുന്ന് പ്രതിഷേധിച്ചിരുന്നു.
ഇത് മാധ്യമങ്ങളിലും, സമൂഹ മധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായിരുന്നു. ഇതിൻ്റെ പ്രതികരണവുമായി സി.പി.എം.ലെ ചില യാളുകൾ രംഗത്ത് വന്നിരുന്നു.

സമരത്തിൻ്റെ പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ഉന്നയിച്ചാണ് ഇവർ നിർമിച്ച വിശ്രമ കേന്ദ്രം തകർത്തതെന്ന് ഡീ.സി. സി .ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് ആരോപിച്ചു.
.സമരം നടത്തിയ പൊന്നമ്മയുടെ വീടിനടുത്താണ് സി.പി.എം പ്രവർത്തകർ തകർത്ത വിശ്രമ കാത്തിരിപ്പ് കേന്ദ്രം. സ്ഥിതി ചെയ്തിരുന്നത്. ഇത് സംബന്ധിച്ച് വാളാർഡി മണ്ഡലം പ്രസിഡൻ്റ് ബാബു ആൻ്റപ്പൻ വണ്ടിപ്പെരിയാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.