Timely news thodupuzha

logo

റ്റി നസറുദ്ദീൻ അനുസ്മരണ ദിനം ആചരിച്ചു

തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന അധ്യക്ഷനായി ദീർഘകാലം പ്രവർത്തിച്ച റ്റി നസറുദ്ദീന്റെ രണ്ടാമത് അനുസ്മരണം സംഘടിപ്പിച്ച് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ.

അസംഘടിതമായ വ്യാപാരസമൂഹത്തെ ഏകോപിപ്പിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തുകയും,സംഘടനയെ ഒറ്റകെട്ടായി മുന്നോട്ടു കൊണ്ടുപോവുകയും, വ്യാപാരികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ സധൈര്യം പോരാടുകയും ചെയ്ത നസറുദ്ദീൻ സാഹിബിന്റെ പ്രവർത്തനങ്ങൾ വ്യാപാരികൾ എന്നും ഓർത്തിരിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ്‌ അജീവ് പുരുഷോത്തമൻ അനുസ്മരിച്ചു.

വ്യാപാരഭവനിൽ നസറുദ്ദീൻ സാഹിബിന്റെ ഛായചിത്രത്തിന് മുന്നിൽ വ്യാപാരികൾ പുഷ്പാർച്ചന നടത്തുകയും.തൊടുപുഴ മർച്ചന്റ്സ് അസോസിയേഷന്റെയും, യൂത്ത് വിംഗ് – വനിതാ വിംഗ് നേതൃത്വത്തിൽ തൊടുപുഴയിലെ മുതിർന്ന വ്യാപാരികളെ ആദരിക്കുകയും ചെയ്തു.
അനുസ്മരണദിനത്തിനോട് അനുബന്ധിച്ച് ചികിത്സാ സഹായ വിതരണവും നടത്തി.

അസോസിയേഷൻ ഭാരവാഹികളായ സജി പോൾ, ട്രഷർ കെ.എച്ച് കനി, ജില്ലാ ട്രഷറർ ആ രമേശ്‌, ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ ജയശങ്കർ,സെക്രട്ടറിയേറ്റ് അംഗങ്ങളായ സെയ്തു മുഹമ്മദ്‌ വടക്കയിൽ, വി. സുവിരാജ്, ബെന്നി ഇല്ലിമ്മൂട്ടിൽ,യൂത്ത് വിംഗ് പ്രസിഡന്റ്‌ പ്രജീഷ് രവി, വനിതാ വിംഗ് ജനറൽ സെക്രട്ടറി ഗിരിജകുമാരി തുടങ്ങിയവർ അനുസ്മരണയോഗത്തിന് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *