കൊച്ചി: തൃപ്പൂണിത്തുറയിലെ പടക്കശാലയിലുണ്ടായ സ്ഫോടനത്തിൽ ഏഴു പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകളുണ്ടായി. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി എത്തിച്ച പടക്കങ്ങൾ വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. സ്ഫോടനാവശിഷ്ടങ്ങൾ 400 മീറ്റർ വരെ ദൂരത്തേക്ക് തെറിച്ചു വീണു.