Timely news thodupuzha

logo

നവി മുംബൈയിൽ വീണ്ടും ബംഗ്ലാദേശ് സ്വദേശികൾ അറസ്റ്റിൽ

താനെ: അനധികൃതമായി ഇന്ത്യയിൽ തങ്ങിയതിന് വീണ്ടും 2 ബംഗ്ലാദേശി പൗരന്മാരെ മഹാരാഷ്ട്രയിലെ നവി മുംബൈയിൽ അറസ്റ്റിലായതായി എടിഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

24 വയസുള്ള 2 പേരെയാണ് വെള്ളിയാഴ്ച പൻവേലിലെ നദ്‌വെയിലെ ഖിദുക്പാഡ ഗ്രാമത്തിൽ നിന്നും പിടികൂടിയതെന്ന് സൈബർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എടിഎസ് സംഘം, ഖിദുക്പാഡ പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഒരു ചാൾ റൂമിൽ താമസിക്കുന്ന 2 പേരെ കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ, രാജ്യത്തേക്ക് പ്രവേശിക്കുന്നതിനു മുമ്പ് വേണ്ട സാധുവായ രേഖകളൊന്നും ഇവരുടെ കയ്യിൽ ഉണ്ടായിരുന്നില്ല.

നവി മുംബൈ ഭാഗത്ത്‌ കഴിഞ്ഞ മാസവും ഇതുപോലെ പരിശോധനയിൽ ബംഗ്ലാദേശ് പൗരന്മാരെ മതിയായ രേഖകൾ ഇല്ലാതെ താമസിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *