ന്യൂഡൽഹി: കടമെടുപ്പു പരിധി സംബന്ധിച്ച് ചർച്ചയ്ക്ക് തയാറാണെന്ന് കേരളവും കേന്ദ്രവും സുപ്രീംകോടതിയിൽ അറിയിച്ചു. ഡൽഹിയിലാവുംചർച്ച നടക്കുക.
ചർച്ചയ്ക്ക് തയാറായ കേന്ദ്രത്തേയും കേരളത്തേയും സുപ്രീംകോടതി അഭിനന്ദിച്ചു.സഹകരണ ഫെഡറലിസത്തിന്‍റെ മകുടോദാഹരണമാണ് ചര്‍ച്ചയ്ക്ക് തയ്യാറായായ ഇരു സർക്കാരുകളുടേയും നടപടിയെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ചർച്ചയ്ക്ക് മേലുള്ള തീരുമാനം തിങ്കളാഴ്ച അറിയിക്കാൻ കോടതി നിർദേശിച്ചു. വിഷയത്തിൽ കേരളവും കേന്ദ്രവുമായി ചർച്ച നടത്തി തർക്കത്തിന് പരിഹാരം കണ്ടുകൂടെയെന്ന് സുപ്രീംകോടതി രാവിലെ ചോദിച്ചിരുന്നു.
പിന്നാലെ കോടതി നിർദേശം സ്വീകരിക്കുന്നതായും കേരളവുമായി തുറന്ന ചർച്ച നടത്തുമെന്നും അന്‍റോണി ജനറൽ അറിയിക്കുകയായിരുന്നു. നാളെ കേരള സംഘം ഡൽഹിയിലെത്തുമെന്നും നാളെത്തന്നെ ചർച്ച ആരംഭിക്കുമെന്നും അഭിഭാഷൻ അറിയിച്ചു.