Timely news thodupuzha

logo

സംസ്ഥാന സർക്കാരിന്റെ മികച്ച സംരംഭക അവാർഡ്, റ്റി.സി രാജുവിന്റെ തരണിയിൽ ഓയിൽ മിൽസിന്

ഇടുക്കി: ജില്ലയിലെ മികച്ച സംരംഭക അവാർഡ് തൊടുപുഴയിലെ റ്റി.സി രാജുവിന്റെ തരണിയിൽ ഓയിൽ മിൽസിന് ലഭിച്ചു. 47 വർഷമായി മികച്ച നിലവാരത്തിലുള്ള വെളിച്ചെണ്ണ ഉല്പാദിപ്പിച്ച് റ്റി.വി.സിയെന്ന ബ്രാൻഡിൽ വിതരണം ചെയ്തു വരുന്ന സ്ഥാപനമാണ്.

അതുപോലെ തന്നെ മികച്ച കയറ്റുമതി അധിഷ്ടിത യൂണിറ്റായി സിഗ്നേച്ചർ ഫോം പ്രൈവറ്റ് ലിമിറ്റഡ് ന് ലഭിച്ചു. മികച്ച മുനിസിപ്പാലിറ്റിയായി തൊടുപുഴ മുനിസിപ്പാലിറ്റിയെ തിരഞ്ഞെടുത്തു.

മികച്ച പഞ്ചായത്തായി അടിമാലി പഞ്ചായത്തിനെയും തിരഞ്ഞെടുത്തു. അവാർഡ് നിർണ്ണയ കമ്മിറ്റിയിൽ കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ്‌ എ നിസാറുദ്ധീൻ ഉൾപ്പെടെയുള്ള കമ്മിറ്റിയാണ് തിരഞ്ഞെടുത്തത്.

ഇടുക്കി ജില്ലയ്ക്ക് ലഭിച്ച അവാർഡുകൾ വ്യവസായ രംഗത്ത് കുതിച്ചുചാട്ടത്തിന് വഴിയോരുക്കുമെന്ന് KSSIA ഇടുക്കി ജില്ലാ പ്രസിഡന്റ്‌ ബേബി ജോർജ്, സെക്രട്ടറി റെജി വർഗീസ് എന്നിവർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *