തൃശൂർ: പതിനെഴുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് പത്തുവർഷം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ.
ചൂണ്ടൽ ചൂണ്ടപ്പുരയ്ക്കൽ വീട്ടിൽ മനോജിനെയാണ്(49) കുന്നംകുളം അതിവേഗ പോക്സോ പ്രത്യേക കോടതി ജഡ്ജി ശിക്ഷിച്ചത്. 2020ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ട്രാക്‌ടർ ഡ്രൈവറായ പ്രതി ഭാര്യയുമായി പിരിഞ്ഞു കഴിയുന്നതിനിടെ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വീട്ടിൽ അറിയച്ചതിനെതുടർന്ന് പ്രതിക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു.