തൊടുപുഴ: വെസ്റ്റ് കോടികുളം ഐരാമ്പിള്ളിയിൽ സ്കൂൾ വിദ്യാർത്ഥിയെ മിഠായി നൽകി തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നതായി പരാതി.
രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥിക്ക് സമീപം മൂവർ സംഘം കാർ ചേർത്ത് നിർത്തിയ ശേഷം മിഠായി നിലത്തേക്ക് ഇടുകയും അത് എടുത്തു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
ഭയന്ന കുട്ടി സമീപത്തെ വീട്ടിലേക്ക് ഓടികയറി. ഏതാനും ദിവസങ്ങൾക്കു മുമ്പ് കോടികുളത്തും തെന്നത്തൂരും സമാന സംഭവം ഉണ്ടായതായും നാട്ടുകാർ അറിയിച്ചു.