ന്യൂഡൽഹി: കടമെടുപ്പ് പരിധി വിഷയത്തിൽ കേരളത്തിന് ആശ്വാസം. 13600 കോടി രൂപ കടമെടുക്കാൻ കേരള സർക്കാരിന് കേന്ദ്രം അനുമതി നൽകി.
കടമെടുപ്പു പരിധി വെട്ടിക്കുറച്ചതിനെതിരേ കേരളം കേന്ദ്രത്തിനെതിരേ സമർപ്പിച്ച് ഹർജിയിലെ വാദത്തിനിടെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ 26,000 കോടി രൂപ കടമെടുക്കാനാണ് കേരളം അനുമതി തേടിയത്. 14,600 കോടി രൂപക്ക് അനുമതി നൽകുന്നതായും ബാക്കി തുകയുടെ കാര്യത്തിൽ കേന്ദ്രവും കേരളവും തുരന്ന ചർച്ച നടത്താനും കോടതി ഉത്തരവിടുകയായിരുന്നു.
മാത്രമല്ല, കേരളത്തിനും കേന്ദ്രത്തിനും പരസ്പര വിശ്വസമുണ്ടാവണമെന്നും കോടതി പറഞ്ഞു. കൂടാതെ വിഷയത്തിൽ രാഷ്ട്രീയ പ്രതികരണങ്ങൾ നടത്തരുതെന്നും കേരളത്തോടും കേന്ദ്രത്തോടും കോടതി നിർദേശിച്ചു.
അതേസമയം, ഹർജി പിൻവലിക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യം കോടതി തള്ളി. ഹർജിയുമായി മുന്നോട്ടു പോവാൻ കേരളത്തിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജി പിൻവലിച്ച ശേഷം ചർച്ച നടത്താമെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചിരുന്നത്.