Timely news thodupuzha

logo

കരിമ്പട്ടികയിലായ 
3 കമ്പനി ബോണ്ട്‌ വാങ്ങി

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ ആരോപണത്തിൽ കേന്ദ്രം കരിമ്പട്ടികയിൽപ്പെടുത്തിയ മൂന്നു കമ്പനികളും കോടികളുടെ ഇലക്ടറൽ ബോണ്ട്‌ വാങ്ങി.

ധനമന്ത്രാലയത്തിന്റെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്(എഫ്‌.ഐ.യു) കരിമ്പട്ടികയിൽപ്പെടുത്തിയ കാമ്‌ന ക്രെഡിറ്റ്‌സ് ആൻഡ് പ്രൊമോട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഇന്നസെന്റ്‌ മെർച്ചൻഡൈസ് പ്രൈവറ്റ് ലിമിറ്റഡ്, രേണുക ഇൻവെസ്റ്റ്‌മെന്റ്‌ ഫിനാൻസ് ലിമിറ്റഡ് തുടങ്ങിയ കമ്പനികളാണ്‌ ബോണ്ട്‌ വാങ്ങിയത്‌.

പി.എം.എൽ.എ നിയമങ്ങൾ ലംഘിച്ചതിന്‌ 2018ൽ കരിമ്പട്ടികയിൽപ്പെടുത്തിയ കാമ്‌ന ക്രെഡിറ്റ്സ് ആൻഡ് പ്രൊമോട്ടേഴ്സ് 2022 ജനുവരി നാലിന്‌ അഞ്ചുകോടിയുടെ ബോണ്ടാണ്‌ വാങ്ങിയത്‌.

ഉത്തർപ്രദേശ്, മണിപ്പുർ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാന തെരഞ്ഞെടുപ്പുകൾക്ക്‌ തൊട്ടു മുമ്പായിരുന്നു ഇത്‌. 2018ൽ സമാന കുറ്റത്തിന്‌ കരിമ്പട്ടികയിൽപ്പെടുത്തിയ ഇന്നസെന്റ്‌ മെർച്ചൻഡൈസ് 2019 ഏപ്രിൽ 12ന് 25 കോടി രൂപയുടെ ബോണ്ട്‌ വാങ്ങി.

പൊതു തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിനു ശേഷമായിരുന്നു ഇത്‌. ഉത്തർപ്രദേശിലെ സോൻഭദ്രയിൽ രജിസ്റ്റർ ചെയ്ത രേണുക ഇൻവെസ്റ്റ്‌മെന്റിനെ 2018, 2019, 2022 വർഷങ്ങളിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *