മുവാറ്റുപുഴ: കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായി സ്കൂൾ ഗാനം രചിച്ച ജോളി ജോസഫിനെ യൂത്ത് ഫ്രണ്ട്(എം) മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
യൂത്ത് ഫ്രണ്ട്(എം) നിയോജക മണ്ഡലം പ്രസിഡന്റ് സിജോ കൊട്ടാരത്തിൽ അധ്യക്ഷൻ ആയിരുന്നു. സജി കളപുരയ്ക്കൽ, തോമസ് പിണക്കാട്ട്, ജയിസ് കല്ലിങ്കൽ, ജോസ് കുന്നേൽ, നെൽസൺ പനയ്ക്കൽ, ജോസഫ് സജി, ജോമോൻ പാറക്കൽ, ജോമോൻ ജേക്കബ്, അശ്വിൻ ഷൈജൻ, ജിബിൻ ജീവൻ, കിരൺ മൈക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.