Timely news thodupuzha

logo

മാങ്കുളം വാഹനാപകടം നടന്ന സ്ഥലം ഇടുക്കി എൻഫോഴ്സ്മെൻ്റ് ആർ.റ്റി.ഒ പരിശോധന നടത്തി

ഇടുക്കി: മാങ്കുളത്ത് നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം നടന്ന സ്ഥലത്ത് ഇടുക്കി എൻഫോഴ്സ്മെൻ്റ് ആർടിഒ പരിശോധന നടത്തി. റോഡിൻ്റെ നിർമ്മാണത്തിലെ അശാസ്ത്രീയതയും ഡ്രൈവറുടെ പരിചയക്കുറവുമാണ് വാഹനാപകടത്തിന് കാരണമായതെന്ന് ഇടുക്കി എൻഫോഴ്സ്മെൻ്റ് ആർ.റ്റി.ഒ രാജീവ് കെ.കെ വ്യക്തമാക്കി.

ചെങ്കുത്തായ ഇറക്കത്തിൽ സ്ഥാപിച്ചിട്ടുള്ള ക്രാഷ് ബാരിയറുകളുടെ നിർമ്മാണം കുറ്റമറ്റ രീതിയിൽ അല്ലന്നും എളുപ്പം തകരുംവിധമാണന്നും പരിശോധന സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ പരിശോധനയുമുണ്ടാവും.

Leave a Comment

Your email address will not be published. Required fields are marked *