ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതക കേസിലെ പ്രതികളെയുമായി തെളിവെടുപ്പ് നടത്തി. മുഖ്യ പ്രതി നിതീഷ്, രണ്ടാം പ്രതി വിഷ്ണു എന്നിവരെയാണ് വിജയനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കക്കാട്ടുകടയിലെ വീട്ടിൽ എത്തിച്ചത്.
കക്കാട്ടുകടയിലെ തെളിവ്ടുപ്പിന് ശേഷം നവജാത ശിശുവിനെ കൊലപ്പെടുത്തിയ സാഗര ജങ്ഷനിലെ വീട്ടിലും പ്രതികളെ എത്തിച്ചു തെളിവെടുപ്പു നടത്തി.
വിഷ്ണുവിന്റെ കാലിന് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നതിനാൽ ഇരുവരെയും ഒരുമിച്ച് തെളിവെടുപ്പിന് എത്തിക്കുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.
കാലിന് ഭേദമായതിന് പിന്നാലെ വിഷ്ണുവിനെ കഴിഞ്ഞ ദിവസം കട്ടപ്പന കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തുടർന്നാണ് നടപടിയിലേക്ക് പൊലീസ് കടന്നത്.
കട്ടപ്പന എസ്.എച്ച്.ഒ എൻ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെയുമായി തെളിവെടുപ്പ് നടത്തിയത്. നിതീഷിന്റെ മൊഴിയിലുള്ള വൈരുധ്യത്തിൽ കൃത്യത വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കക്കാട്ടുകടയിലെ തെളിവ്ടുപ്പിന് ശേഷം നവജാത ശിശുവിനെ കൊലപ്പെടുത്തിയ സാഗര ജങ്ഷനിലെ വീട്ടിലും പ്രതികളെ എത്തിക്കുമെന്നാണ് സൂചന.