കോതമംഗലത്ത്: കറുകടത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിലാണ് മൂർഖൻ പാമ്പ് വീണത്. വെള്ളം കോരാൻ വന്ന വീട്ടുടമയാണ് മൂർഖൻ പാമ്പ് കിണറ്റിൽ വീണു കിടക്കുന്നത് ആദ്യം കണ്ടത്. ഉടനെ വനം വകുപ്പിൽ വിവരമറിയിച്ചതിനെ തുടർന്ന് പ്രശസ്ത പാമ്പുപിടുത്ത വിദഗ്ദ്ധൻ മാർട്ടിൻ മേയ്ക്ക മാലി സ്ഥലത്തെത്തി കിണറിനകത്തു നിന്ന് പാമ്പിനെ പിടികൂടി. പല പ്രാവശ്യം പാമ്പ് വഴുതി മാറിയെങ്കിലും ഒടുവിൽ പാമ്പിനെ മാർട്ടിൻ കൈപ്പിടിയിലൊതുക്കുകയായിരുന്നു. പിടികൂടിയ പാമ്പിനെ കോതമംഗലം ഫോറസ്റ്റ് ഓഫീസിലേൽപ്പിച്ചു. ചൂടു കൂടിയതിനാൽ വീടിനു സമീപത്തേക്ക് പാമ്പുകൾ എത്താൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് മാർട്ടിൻ പറഞ്ഞു.