Timely news thodupuzha

logo

തൊടുപുഴയിൽ പ്രധാന……മന്തി. പിടിയിൽ ….

തൊടുപുഴ: ഭക്ഷ്യ സുരക്ഷാ വകുപ്പ് ശനിയാഴ്ച നടത്തിയ പരിശോധനയില്‍ രണ്ട് ഭക്ഷണശാലകള്‍ പൂട്ടി. മുതലക്കോടത്തെ ടുഡേയ്സ് കുബ്ബൂസ്, മങ്ങാട്ടുകവല നാലുവരി പാതയിലെ ഫര്‍സി അറബിക് കഫേ എന്നിവയാണ് ഇന്നലെ മാത്രം പൂട്ടിയത്.
നേരത്തെ പ്രധാനമന്ത്രിയെ അവഹേളിക്കുന്ന തരത്തില്‍ പ്രധാനമന്തി തൊടുപുഴയില്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചാണ് ഫര്‍സി അറബിക് കഫേ പ്രവര്‍ത്തനം ആരംഭിച്ചത്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഇവര്‍ ബോര്‍ഡ് നീക്കം ചെയ്തിരുന്നു. ഫര്‍സി അറബിക് കഫേയ്ക്ക് ലൈസന്‍സുണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രണ്ടാഴ്ച മുമ്പ് ക്രിസ്തുമസിനോട് അനുബന്ധിച്ചാണ് ഈ ഹോട്ടല്‍ തുറന്നത്. ഇത്രയും ദിവസം ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിട്ടും നഗരസഭ അധികൃതരും വിവരം അറിഞ്ഞതായി നടിച്ചില്ല. നഗരത്തിലെ എല്ലാ ഭക്ഷണ വില്‍പ്പന ശാലകളുടെയും ലൈസന്‍സ് ഇടവേളകളില്‍ പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.
ടൂഡേയ്സ് കുബ്ബൂസില്‍ വൃത്തഹീനമായ അന്തരീക്ഷലും ലേബല്‍ വിവരങ്ങളില്ലാതെ ഭക്ഷണം നല്‍കുന്നതുമാണ് കണ്ടെത്തിയ പ്രശ്നം. മറ്റ് മൂന്ന് സ്ഥാപനങ്ങള്‍ക്ക് പിഴ അടയ്ക്കാന്‍ നോട്ടീസ് നല്‍കി. ഭക്ഷ്യ സുരക്ഷ വിഭാഗം അസി. കമ്മിഷണര്‍ ജോസ് ലോറന്‍സ്, തൊടുപുഴ സര്‍ക്കിള്‍ ഫുഡ് സേഫ്ടി ഓഫീസര്‍ എം. രാഗേന്ദു എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

ഇതിനിടെ സമൂഹ മാധ്യമങ്ങളിൽ തൊടുപുഴയിലെ ഇപ്പോഴത്തെ അവസ്ഥ വിവരിക്കുന്ന കുറിപ്പ് സജീവ ചർച്ചയായി ..
കുറിപ്പ് ഇങ്ങനെ …

വീണ മന്ത്രി ഇത് കേരളമാണ് ..ഒന്നും നടക്കില്ല …..

സംസ്ഥാന വ്യാപകമായി ബുധനാഴ്ച 547 സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയതിന് പിന്നാലെ 48 എണ്ണം പൂട്ടാന്‍ ഉത്തരവ്.വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനമാണ് അവസാനിപ്പിക്കാന്‍ ഉത്തരവിറക്കിയരിക്കുന്നത്.

142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശക്തമായ പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി. കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്സ് കഴിഞ്ഞ ദിവസം മരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യാപക പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും. ലൈസന്‍സസ് നഷ്ടമാകുന്നവര്‍ക്ക് വീണ്ടും ലൈസന്‍സ് അനുവദിക്കില്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

നമുക്ക് തൊടുപുഴ വരെ പോകാം ..

തൊടുപുഴയിൽ ഓരോ ദിവസവും ചെറുതും വലുതുമായ ഒട്ടേറെ ഭക്ഷണ വിൽപ്പന സ്ഥാപനങ്ങൾ തുറക്കുന്നു . ആകർഷകമായ പേരുകൾ ,സമൂഹ മാധ്യമംങ്ങളിൽ പ്രചാരണം ..നാരങ്ങാ വെള്ളം ,ചായ ,കാപ്പി .ഇങ്ങനെ പലതും പ്രത്യേക രീതിയിൽ തയ്യാറാക്കി നൽകുന്നു . ഭയങ്കര രുചിയാണെന്നാണ് സ്ഥിരമായി ഇവ കഴിക്കുന്നവർ പറയുന്നത് .പക്ഷെ ഇവയുടെ നിർമ്മാണത്തിൽ എന്തൊക്കെ ഉപയോഗിക്കുന്നു എന്നത് അധികൃതർക്ക് അറിയില്ല .സ്ഥാപനങ്ങളുടെ വൃത്തി പരിശോദിച്ചു ഉദ്യോഗസ്ഥർ മടങ്ങുന്നു .
ആവശ്യമായ ലൈസൻസുകൾ പലതിനും ഇല്ല ..
ഉദ്യോഗസ്ഥരുടെയും ഭരിക്കുന്നവരുടെയും രാഷ്ട്രീയം ഒന്നായത് മൂലം എന്ത് വിഷവും വിൽക്കാം .ഏതെങ്കിലും ഉദ്യോഗസ്ഥൻ നടപടിക്കു മുതിർന്നാൽ അപ്പോൾ രാഷ്ട്രീയം ,മതം എന്ന് വേണ്ട സകല കീടങ്ങളും കളത്തിൽ വരും ..

പാവപ്പെട്ടവൻ ജീവിക്കാൻ വേണ്ടി ആരംഭിച്ച സ്ഥാപനത്തിനെതിരെ നടപടി പാടില്ലെന്നാണ് അഭിനവ പൊതുപ്രവർത്തകരുടെ ഭീഷണി .പാവപ്പെട്ടവന്റെ പേര് പറഞ്ഞു പൊതുജനത്തിന്റെ ആമാശയം തകർക്കുന്നു .

തൊടുപുഴയിൽ താൽക്കാലിക കെട്ടിടം നിർമ്മിച്ച് റോഡിലോ ,വഴിയരികിലോ ,പുറമ്പോക്കിലോ എന്ത് കച്ചവടവും നടത്താം..

ചീഞ്ഞതും പുഴുത്തതും നേരിട്ടോ ഓൺലൈനിലോ വാങ്ങി ..ആരോഗ്യം നശിപ്പിക്കുന്നവർ കൂടി വരുന്നു ..

ഒരു നരക സഭ ഉണ്ടെങ്കിലും കാര്യമില്ല ..പിന്നിൽ നിന്നും ചിലർ നിയന്ത്രിക്കുന്നു ..

ഏതാനും വര്ഷം കൊണ്ട് .അതി സമ്പന്നരായ പൊതുപ്രവർത്തകർ ഉള്ള നാടും തൊടുപുഴയാണ് …

ഭക്ഷണം കൊടുക്കുന്ന സ്ഥാപനങ്ങൾക്കെങ്കിലും കർശന നിയന്ത്രണ ഏർപ്പെടുത്തിയില്ലെങ്കിൽ .ലോക പ്രശസ്ത സ്വകാര്യ ആശുപത്രികൾ ഇനിയും തൊടുപുഴയിലേയ്ക്ക് വരുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല ..

വഴിയോര കച്ചവടം മൂലം ഗതാഗത കുരുക്ക് അനുദിനം കൂടി വരുന്നു .ഏതോ കോടതി സംവിധാനങ്ങളെ ബോധിപ്പിക്കാൻ കുടിയൊഴിപ്പിക്കൽ നടത്തി …അടുത്ത ദിവസം തന്നെ എല്ലാവരും കച്ചവടം ആരംഭിക്കുകയും ചെയ്തു …പൊതുമരാമത്തു റോഡ് കയ്യേറി .ദിവസ വാടകയ്ക്ക് കൊടുക്കുന്ന പൊതു പ്രവർത്തകർ ഉള്ള നാടും തൊടുപുഴയാണ് …

ചിലരെ ഭയന്നു എല്ലാവരും വായടക്കുന്നു …നഗരം നാശത്തിലേക്കു …
ഇതുവഴി ദിവസവും സഞ്ചരിക്കുന്ന അഭിഭാഷകർക്കും ജഡ്ജിമാർക്കും ഒരു പൊതു താല്പര്യവുമില്ലേ എന്നാണ് നിസഹായരായ ജനം ചോദിക്കുന്നത് ..

രാഷ്ട്രീയ പാർട്ടികൾക്ക് ലക്ഷങ്ങൾ പിരിവു ഒപ്പിച്ചു കൊടുക്കുന്ന പൊതുമരാമത്തു ഉദ്യോഗസ്ഥരെ കുറ്റം പറയാനാവില്ല ..ഇത് പോലെ റോഡ് സംരക്ഷിച്ചാലേ വേണ്ടവിധം പിരിവു കരാറുകാരിൽ നിന്നും വാങ്ങാനാവൂ ..

തൊടുപുഴ നഗരത്തിലെ റോഡുകളെ ചില വകുപ്പുകൾ വ്യഭിചാരിക്കുകയാണ്….
അനുഭവിക്കുക …
രാഷ്ട്രീയ അടിമത്തം ബാധിച്ച ജനം ..ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട …

Leave a Comment

Your email address will not be published. Required fields are marked *