Timely news thodupuzha

logo

കണ്ണൂർ സെനറ്റിലേക്ക്‌ ജന്മഭൂമി ലേഖകനെയും ഉൾപ്പെടുത്തി ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകാലാശാല സെനറ്റിലേക്ക്‌ ആർഎസ്‌എസുകാരെ തിരുകി കയറ്റി ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ. സർവകാലാശാല സിൻഡിക്കേറ്റ്‌ നൽകിയ 16 പേരുടെ പട്ടികയിൽ നിന്ന്‌ 14 പേരെയും ഒഴിവാക്കിയാണ്‌ ഗവർണറുടെ കർസേവ.

ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കു പു​റ​മെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പ​ട്ടി​ക​യി​ലു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല നാമനിർദേശം ചെയ്‌ത​തും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം നേ​ടി​യ​വ​രു​മാ​യ​വ​രെ വെ​ട്ടി​യാ​ണ് ചാ​ൻ​സ​ല​ർ പു​തി​യ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.

മാ​ധ്യ​മ മേ​ഖ​ല​യി​ൽ​നി​ന്ന് ശ​ശി​കു​മാ​ർ, വെ​ങ്ക​ടേ​ഷ് രാ​മ​കൃ​ഷ്‌ണ​ൻ, ദൂ​ര​ദ​ർ​ശ​ൻ ഡ​യ​റ​ക്‌ട​ർ കൃഷ്‌ണ​ദാ​സ് എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി ബി​ജെ​പി മു​ഖ​പ​ത്ര​മാ​യ ജ​ന്മ​ഭൂ​മി​യു​ടെ ലേ​ഖ​കൻ യു പി സന്തോഷി​നെ​യാ​ണ് ചാ​ൻ​സ​ല​ർ നാ​മ​നി​ർ​ദേ​ശം ചെ​യ്‌ത​ത്.

കാ​യി​ക​താ​ര​ങ്ങ​ളാ​യ കെ ​സി ലേ​ഖ, സി ​കെ വി​നീ​ത്, എ​സ് ​എ​ൻ കോ​ള​ജ് കാ​യി​ക വി​ഭാ​ഗം മു​ൻ മേ​ധാ​വി പ്രൊഫ. ജ​ഗ​ന്നാ​ഥ​ൻ എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി.

അ​ഭി​ഭാ​ഷ​ക വി​ഭാ​ഗ​ത്തി​ൽ സംഘപരിവാർ സംഘടന സഹകാർ ഭാരതി ദേശീയ സമിതി അംഗം അഡ്വ. കരുണാകരൻ നമ്പ്യാർ ഡിസിസി ജനറൽ സെക്രട്ടറിമാരായ ബിജു ഉമ്മറിനെയും അഡ്വ ഇആർ വിനോദിനെയും അടക്കം 12 പേരെയാണ് സെനറ്റിലേക്ക് നാമനിര്‍ദ്ദേശം ചെയ്‌തത്.

സെനറ്റ്‌ പാനൽ അട്ടിമറിയിലൂടെ ബിജെപി – കോൺഗ്രസ്‌ ബന്ധം വീണ്ടും തെളിയുകയാണെന്ന്‌ ഇടത്‌ സംഘടനാ പ്രതിനിധികൾ പറഞ്ഞു. അതേസമയം ഗവര്‍ണര്‍ നിയമലംഘനം ചൂണ്ടിക്കാട്ടി പുറത്താക്കിയ കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. എ.കെ ജയരാജിന് തല്‍സ്ഥാനത്ത് തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കാലിക്കറ്റ് വി.സിയെ പുറത്താക്കപ്പെട്ട ചാന്‍സലറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്‌തു.

Leave a Comment

Your email address will not be published. Required fields are marked *