കാഞ്ഞങ്ങാട്: കാസർകോട് പെരിയ കേന്ദ്ര സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി ഹോസ്റ്റൽ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. ഒഡീഷ സ്വദേശിനി റൂബി പട്ടേലിനെയാണ്(27) ചൊവ്വാഴ്ച രാവിലെ ഹോസ്റ്റൽ കെട്ടിടത്തിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ സഹപാഠികൾ കണ്ടെത്തിയത്. ഒഡീഷ ബർഗാർ ജില്ലയിലെ സാലിഹപള്ളി സ്വദേശിനിയാണ്. ഹിന്ദി താരതമ്യ സാഹിത്യത്തിൽ ഗവേഷക വിദ്യാർഥിനിയായിരുന്നു.