ന്യൂഡൽഹി: ബോക്സിങ്ങ് താരം വിജേന്ദർ സിങ്ങ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ബുധനാഴ്ച മൂന്നിന് ബി.ജെ.പി ആസ്ഥാനത്തെത്തി അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിച്ചു.
2019ലാണ് വിജേന്ദർ സിങ്ങ് കോൺഗ്രസിൽ ചേർന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇദ്ദേഹം സൗത്ത് ഡൽഹിയിൽ നിന്നും ബി.ജെ.പിയുടെ രമേഷ് ബുധുരിയോട് പരാജയപ്പെട്ടിരുന്നു.
ഇത്തവണ അദ്ദേഹം ഹരിയാനയിലെ ഭിവാനി – മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മഥുര സീറ്റാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് ഒടുവിലാണ് വിജേന്ദർ ബി.ജെ.പിയിൽ ചേർന്നത്.