Timely news thodupuzha

logo

തായ്‌വാൻ ഭൂചലനത്തിൽ മരണം ഏഴായി

തായ്പേയ് സിറ്റി: തായ്‌വാനിലുണ്ടായ വൻ ഭൂചലനത്തിൽ മരണസംഖ്യ ഏഴായി. 60ലേറെ പേർക്ക് പരിക്കേറ്റു. 77ഓളം പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം.

ബുധനാഴ്‌ച രാവിലെയാണ് റിക്‌ടർ സ്‌കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കഴിഞ്ഞ 25വർഷത്തിനിടെ തായ്‌വാനിൽ റിപ്പോർട്ട് ചെയ്‌ത ഏറ്റവും ശക്തമായ ഭൂചലനമാണിത്.

ഭൂചലനത്തെ തുടർന്ന് തെക്കൻ ജപ്പാന്റെയും ഫിലിപ്പീൻസിന്റെയും ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂചലനത്തിന്റെ വിവിധ ദൃശ്യങ്ങൾ പുറത്തുവന്നു.

വരും മണിക്കൂറുകളിൽ തുടർചലനങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു. ഹുവാലിയൻ സിറ്റിയിൽ നിന്ന് 18 കിലോമീറ്റർ ദൂരെ തെക്ക് 34.8 കിലോമീറ്ററിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ് ജിയോളജിക്കൽ സർവേ അറിയിച്ചു.

മിയാകോജിമ ദ്വീപ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ(10 അടി) വരെ സുനാമി തിരമാലകൾക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തീര പ്രദേശത്ത് താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *